Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nineth Stadard

അ​ടി​യ​ന്ത​രാ​വ​സ്ഥ ച​രി​ത്രം ആ​ദ്യ​മാ​യി ഒ​മ്പ​താം ക്ലാ​സ് പാ​ഠ​പു​സ്ത​ക​ത്തി​ൽ; 50 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പ​രി​ഷ്ക​ര​ണ​വു​മാ​യി എ​ൻ​സി​ഇ​ആ​ർ​ടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തി​ന്‍റെ 50-ാം വാ​ർ​ഷി​കം പൂ​ർ​ത്തി​യാ​കു​ന്ന വേ​ള​യി​ൽ ച​രി​ത്ര​പ​ര​മാ​യ മാ​റ്റ​വു​മാ​യി എ​ൻ​സി​ഇ​ആ​ർ​ടി. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​മ്പ​താം ക്ലാ​സി​ലെ സോ​ഷ്യ​ൽ സ​യ​ൻ​സ് പാ​ഠ​പു​സ്ത​ക​ത്തി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ക്കു​റി​ച്ചു​ള്ള പ്ര​ത്യേ​ക ഭാ​ഗം ഉ​ൾ​പ്പെ​ടു​ത്തി. 'അ​ണ്ട​ർ​സ്റ്റാ​ൻ​ഡിം​ഗ് സൊ​സൈ​റ്റി: ഇ​ന്ത്യ ആ​ൻ​ഡ് ബി​യോ​ണ്ട്'​എ​ന്ന പു​തി​യ പു​സ്ത​ക​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​യി അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ വി​വ​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്തും വെ​ല്ലു​വി​ളി​ക​ളും ച​ർ​ച്ച ചെ​യ്യു​ന്ന അ​ധ്യാ​യ​ത്തി​ലാ​ണ് പു​തി​യ ഭാ​ഗം കൂ​ട്ടി​ച്ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. ഒ​മ്പ​താം ക്ലാ​സ് പാ​ഠ​പു​സ്ത​ക​ത്തി​ൽ ഈ ​വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണെ​ന്ന് എ​ൻ​സി​ഇ​ആ​ർ​ടി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. 1970-ക​ളു​ടെ തു​ട​ക്ക​ത്തി​ൽ ഇ​ന്ദി​രാ​ഗാ​ന്ധി സ​ർ​ക്കാ​രി​നെ​തി​രെ ഉ​യ​ർ​ന്ന ജ​ന​രോ​ഷം, തൊ​ഴി​ലി​ല്ലാ​യ്മ, വി​ല​ക്ക​യ​റ്റം, ഭ​ര​ണ​പ​രാ​ജ​യം എ​ന്നി​വ​യാ​ണ് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പു​സ്ത​കം വ്യ​ക്ത​മാ​ക്കു​ന്നു. 1975 ജൂ​ണി​ൽ 'ആ​ഭ്യ​ന്ത​ര അ​സ്വ​സ്ഥ​ത​ക​ൾ' ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ദേ​ശീ​യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്.

അ​ടി​യ​ന്ത​രാ​വ​സ്ഥാ കാ​ല​ത്ത് പൗ​ര​ന്മാ​രു​ടെ ഭൂ​രി​ഭാ​ഗം മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളും റ​ദ്ദാ​ക്ക​പ്പെ​ട്ട​താ​യും മാ​ധ്യ​മ​ങ്ങ​ൾ​ക്ക് സെ​ൻ​സ​ർ​ഷി​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ​താ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ കൂ​ട്ട​ത്തോ​ടെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പു​സ്ത​കം വി​വ​രി​ക്കു​ന്നു. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ൾ ക​ടു​ത്ത സ​മ്മ​ർ​ദ​ത്തി​ലാ​യ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു അ​ത്.'​ലോ​ക് നാ​യ​ക്' എ​ന്ന​റി​യ​പ്പെ​ടു​ന്ന സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബീ​ഹാ​റി​ലും ഗു​ജ​റാ​ത്തി​ലും വി​ദ്യാ​ർ​ത്ഥി​ക​ളെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി ന​ട​ന്ന വ​ൻ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് പു​സ്ത​ക​ത്തി​ൽ പ്ര​ത്യേ​കം പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.

1977-ൽ ​അ​ടി​യ​ന്ത​രാ​വ​സ്ഥ പി​ൻ​വ​ലി​ച്ച ശേ​ഷ​മു​ള്ള പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി പ​രാ​ജ​യ​പ്പെ​ട്ട​ത് ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ക​രു​ത്താ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും പു​സ്ത​കം ഓ​ർ​മി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ 50 വ​ർ​ഷ​ങ്ങ​ൾ സ്മ​രി​ച്ചു​കൊ​ണ്ട്, ആ ​കാ​ല​ഘ​ട്ട​ത്തി​ൽ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കാ​യി പോ​രാ​ടി​യ​വ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ദ​ര​മ​ർ​പ്പി​ച്ചു. ഭ​ര​ണ​ഘ​ട​ന​യ്ക്ക് നേ​രെ ന​ട​ന്ന നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​യി​രു​ന്നു അ​ടി​യ​ന്ത​രാ​വ​സ്ഥ​യെ​ന്നും ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ക​റു​ത്ത അ​ധ്യാ​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണി​തെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

 

Latest News

Corehub Up